KOYILANDY DIARY

The Perfect News Portal

കായംകുളത്ത് മദ്യലഹരിയിൽ ചേട്ടൻ അനിയനെ കുത്തിക്കൊന്നു

കായംകുളത്ത് മദ്യലഹരിയിൽ ചേട്ടൻ അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഷാജഹാൻ (42) സാദിഖിനെ കുത്തുകയായിരുന്നു. തുടർന്ന് സാദിഖിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് സാദിഖ് മരിച്ചത്. സംഭവത്തിൽ ഷാജഹാനെ പോലീസ് അറസ്റ്റു ചെയ്തു.