KOYILANDY DIARY.COM

The Perfect News Portal

കളമശ്ശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവം 49 ഹോട്ടലുകളുടെ പേര് പട്ടികയിൽ

കളമശ്ശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവം, 49 ഹോട്ടലുകളുടെ പേര് പട്ടികയിൽ. കൊച്ചികളമശ്ശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സ്ഥലത്ത് പൊലീസും നഗരസഭാ വിഭാഗവും നടത്തിയ സംയുക്ത റെയ്ഡിൽ പിടിച്ചെടുത്ത ബില്ലുകളിൽ നിന്നും നാൽപ്പതിലേറെ കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു.

എന്നാൽ ഈ ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങൾ കളമശ്ശേരി നഗരസഭ പുറത്ത് വിട്ടിരുന്നില്ല. പ്രതിപക്ഷത്തിൻ്റെയും ഡി. വൈ. എഫ്. ഐ യുടേയും പ്രതിഷേധത്തിന് പിന്നാലെയാണ് ഈ ബില്ലുകളിലെ ഹോട്ടലുകളുടെ പേര് വിവരങ്ങൾ നഗരസഭ പുറത്ത് വിട്ടത്. 49 ഹോട്ടലുകളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും പട്ടികയിലുണ്ട്. എന്നാൽ പട്ടിക അപൂർണമെന്നും ചില ഹോട്ടലുകളെ പട്ടികയിൽ നിന്നും നഗരസഭ ഒഴിവാക്കിയിട്ടുണ്ടെന്നും ഡി. വൈ. എഫ്. ഐ ആരോപിച്ചു.

 

Share news