ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. മുളക്കുഴ പഞ്ചായത്ത് 14-വാർഡിൽ കിഴക്കേ പറമ്പിൽ ശ്രീജിത്ത് (42) ആണ് മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ ഭാര്യ ജയശ്രീയെ ആദ്യം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.
രാവിലെ ഒൻപതു മണിയോടെ ആണ് സംഭവം. കുടുംബ കലഹമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. വെട്ടേറ്റ ജയശ്രീ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ജയശ്രീയുടെ തലയുടെ ഇടതു ഭാഗത്ത് നാല് വെട്ടും കൈക്ക് രണ്ട് വെട്ടും ഏറ്റു.

