KOYILANDY DIARY.COM

The Perfect News Portal

അതിരപ്പിള്ളിയില്‍ അംഗന്‍വാടിയുടെ മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ട് കാട്ടാന

തൃശൂര്‍ അതിരപ്പിള്ളിയില്‍ അംഗന്‍വാടിയുടെ മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ട് കാട്ടാന. സംഭവത്തില്‍ അംഗനവാടിയുടെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. അംഗനവാടിയുടെ പ്രവര്‍ത്തി സമയം അല്ലാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

കാലടി പ്ലാന്റേഷന്‍ മേഖലയിലെ എണ്ണപ്പന തോട്ടത്തിനകത്തുള്ള അംഗന്‍വാടിയുടെ മുകളിലേക്കാണ് ഇന്ന് പുലര്‍ച്ചെ കാട്ടാന എണ്ണപ്പന മറിച്ചിട്ടത്. അംഗനവാടിയുടെ പരിസരത്ത് കാട്ടാനകള്‍ തമ്പടിക്കുന്നത് പതിവാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Share news