KOYILANDY DIARY.COM

The Perfect News Portal

നവകേരള സദസ്സിൽ കൊടുത്ത പരാതിക്ക് 17 ദിവസംകൊണ്ട് നടപടി. അനുഭവം പങ്കുവെച്ച് ബെന്ന്യാമൻ

പന്തളം: നവകേരള സദസ്സിൽ കൊടുത്ത പരാതിക്ക് 17 ദിവസംകൊണ്ട് നടപടി. അനുഭവം പങ്കുവെച്ച് ബെന്ന്യാമൻ.  പത്തനംതിട്ടയിലെ നവേകരള സദസ്സിൽ പങ്കെടുത്ത് ഉന്നയിച്ച വയറപ്പുഴ പാലത്തിന്റെ പണി തുടങ്ങാനുള്ള നടപടികൾ ആരംഭിച്ച സംസ്ഥാന സർക്കാരിന് നന്ദി പറഞ്ഞാണ് എഴുത്തുകാരൻ ബെന്യാമിൻ അനുഭവങ്ങൾ പങ്കുവെച്ചത്. നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

“നവകേരള സദസ്സിൽ പങ്കെടുത്ത് കാര്യങ്ങൾ പറഞ്ഞാൽ എന്ത് ഗുണം എന്ന് ചോദിച്ച ചിലരുണ്ട്.” ഇപ്പോൾ നടന്നത് തന്നെ’ എന്ന് പരിഹസിച്ചവരും ഉണ്ട്. ഡിസംബർ 17ന് ആയിരുന്നു പത്തനംതിട്ടയിലെ സദസ്സ്. അന്ന് ഉന്നയിച്ച കാര്യത്തിന് കൃത്യം 17 ദിവസം കഴിഞ്ഞപ്പോൾ ഉത്തരം ലഭിച്ചിരിക്കുന്നു”- അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.  

ഫെയ്സ്ബുക്ക് കുറിപ്പ്: നവകേരള സദസ്സിൽ പങ്കെടുത്ത് കാര്യങ്ങൾ പറഞ്ഞാൽ എന്ത് ഗുണം എന്ന് ചോദിച്ച ചിലരുണ്ട്. ‘ ഇപ്പോൾ നടന്നത് തന്നെ’ എന്ന് പരിഹസിച്ചവരും ഉണ്ട്. ഡിസംബർ 17 ന് ആയിരുന്നു പത്തനംതിട്ടയിലെ സദസ്സ്. അന്ന് ഉന്നയിച്ച കാര്യത്തിന് കൃത്യം 17 ദിവസം കഴിഞ്ഞപ്പോൾ ഉത്തരം ലഭിച്ചിരിക്കുന്നു. (ഡിസംബർ 18 ലെ എന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ കാണുക) വയറപ്പുഴ പാലത്തിന്റെ നിർമ്മാണത്തിന് ഉണ്ടായിരുന്ന തടസ്സങ്ങൾ എല്ലാം നീക്കി മന്ത്രിസഭയുടെ അനുമതി ലഭിച്ചിരിക്കുന്നു. നീണ്ട പന്ത്രണ്ടു വർഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. വീണാജോർജിന് അഭിനന്ദനങ്ങൾ. 

Advertisements

Share news