വടക്കന്‍ ജില്ലകളില്‍ മെച്ചപ്പെട്ട പോളിങ്; വോട്ടുചെയ്ത് പ്രമുഖര്‍; ഒരു മണി വരെ പോളിങ് അമ്പത് ശതമാനത്തോളം
.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്. ഒരു മണി വരെ അമ്പത് ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ ഇടതുതരംഗമുണ്ടാകുമെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ ആത്മവിശ്വാസം. ഭരണവിരുദ്ധവികാരം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്ന് യുഡിഎഫ് ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ സമാധാനപരമായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. രാവിലെ മുതല്‍ മിക്കയിടത്തും പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ തിരക്ക് അനുഭവപ്പെട്ടു. ആദ്യമണിക്കൂറുകളില്‍ പലയിടത്തും വോട്ടിങ് മെഷീനുകള്‍ തകരാറിലായെങ്കിലും, പിന്നീട് പരിഹരിച്ചു. മലപ്പുറം കരുവാരക്കുണ്ട് 11 -ാം വാര്‍ഡില്‍ വിവാഹ വസ്ത്രത്തില്‍ വധു വോട്ട് ചെയ്യാനെത്തിയത് കൗതുകമായി. ജിന്‍ഷിദയാണ് വോട്ട് ചെയ്യാന്‍ എത്തിയത്. കണ്ണൂര്‍ മോറാഴ സൗത്ത് എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ലോട്ടറി വില്പന തൊഴിലാളി കെ പി സുധീഷ് ആണ് മരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ വോട്ടെടുപ്പ് മാറ്റി.




