KOYILANDY DIARY.COM

The Perfect News Portal

ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക: കെ എസ് എസ് പി യു

കൊയിലാണ്ടി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള പുതിയ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) പന്തലായനി നോർത്ത് യൂണിറ്റ് 34-ാം വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി ബ്ലോക്ക് വ്യവസായ വിപണന കേന്ദ്രം ഹാളിൽ ചേർന്ന സമ്മേളനം കൊയിലാണ്ടി നഗരസഭ വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എ. സുധാകരൻ ഉദ്ഘാടനം ചെയ്തു. സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
.
.
പി സുധാകരൻ, കെ സുകുമാരൻ ശ്രീധരൻ അമ്പാടി, പി.വി. രാജൻ, എം.എം ചന്ദ്രൻ, എൻ. കെ പ്രഭാകരൻ, വിജയഭാരതി, പി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ടി.എം സുധാകരൻ സ്വാഗതവും പൊന്നമ്മ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സി.രാമകൃഷ്ണൻ (പ്രസിഡണ്ട്), ടി.എം സുധാകരൻ (സെക്രട്ടറി), കെ.പി. രവീന്ദ്രൻ ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Share news