ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എംഎൽപി സ്കൂളിൽ ‘ഇമ്മിണി ബല്യ’ ദിനാഘോഷം നടത്തി

ചിങ്ങപുരം: വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എംഎൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’ നടത്തി. ബഷീർ കൃതികളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ബ്രോഷർ ‘ഇമ്മിണി ബല്യ ബഷീർ’ പി ടി എ പ്രസിഡണ്ട് പി. കെ. തുഷാര സ്കൂൾ ലീഡർ എം.കെ. വേദയ്ക്ക് കൈമാറി.

ബഷീറിൻ്റെ മുഴുവൻ കൃതികളും, കഥാപാത്രങ്ങളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു. എല്ലാ ക്ലാസുകളിലും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക എൻ. ടി. കെ. സീനത്ത് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കോ-ഓർഡിനേറ്റർ വി.ടി. ഐശ്വര്യ, വിദ്യാരംഗം ലീഡർ എ. കെ. അനുഷ്ക, മുഹമ്മദ് നഹ്യാൻ, സി. കെ. റയ്ഹാൻ, സി. ഖൈറുന്നിസാബി എന്നിവർ പ്രസംഗിച്ചു.
