ഇമാസ് സമന്വയ ആർട്ട് ഹബ്ബിൻ്റെ ഏഴാം വാർഷികാഘോഷം നടത്തി

കൊയിലാണ്ടി: കുറുവങ്ങാട് ഇമാസ് സമന്വയ ആർട്ട് ഹബ്ബിൻ്റെ ഏഴാം വാർഷികാഘോഷം നടത്തി. കുരുന്നു കലാപ്രതിഭകളായ നൈനിക, സയാൻ ദേവാൻസ്, സംവേദ്, സമാത്മിക എന്നിവർ ഭദ്രദീപം തെളിയിച്ച ചടങ്ങ് വ്യത്യസ്ഥമായ അനുഭവമായി. മാനേജിങ് ഡയറക്ടർ എം ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക റംഷാ ഷാഗേഷ്, സായി ചിത്രകൂടം, ഗായകൻ ജിനേഷ്, സനോജ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ക്ലാസിക്കൽ, ഫോക് നൃത്ത- ഗാനസന്ധ്യ അരങ്ങേറി.
