KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ അനധികൃതമായി കടത്തിയ ഡീസൽ പിടികൂടി

കൊയിലാണ്ടിയിൽ അനധികൃതമായി കടത്തിയ ഡീസൽ പിടികൂടി. മാഹിയിൽനിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 5400 ലിറ്റർ ഡീസൽ കൊയിലാണ്ടി ജി.എസ്.ടി. എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് പിടികൂടിയത്. നികുതിയും പിഴയുമായി 5,46,225 രൂപ ഈടാക്കി.

ജി.എസ്.ടി. ഇൻ്റലിജൻസ് ആൻഡ് എൻഫോഴ്സ്മെൻ്റ് ജോ. കമ്മീഷണർ അശോകൻ, ഡെപ്യൂട്ടി കമ്മീഷണർ ബാലകൃഷ്ണൻ, കൊയിലാണ്ടി ജി.എസ്.ടി. എൻഫോഴ്സ്മെൻ്റ് ഓഫീസർ ജി.വി. പ്രമോദ്, ഡെപ്യൂട്ടി എൻഫോഴ്സ്മെൻ്റ് ഓഫീസർമാരായ ഇ.കെ. ശിവദാസൻ, ഇ. ബിജു, കെ.പി. രാജേഷ്, സി. ബിനു എന്നിവർ നേതൃത്വം നൽകി.
Share news