അനധികൃത വ്യാപാരം നിയന്ത്രിക്കണം: ഗുണമേന്മയില്ലാത്ത ഉൽപ്പന്നങ്ങള്‍ക്ക് അനുമതി നൽകരുത്. വ്യാപാരി വ്യവസായി സമിതി
ബാലുശ്ശേരി: ഗുണമേന്മയില്ലാത്ത ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന താൽക്കാലിക വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം നൽകി. ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കാനും അനധികൃത വ്യാപാരം നിയന്ത്രിക്കാനുമാണ് സമിതി ഈ ആവശ്യം ഉന്നയിച്ചത്.
.

.
നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും, നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥിരം വ്യാപാരികൾക്ക് ഇത് തിരിച്ചടിയാകുന്നുവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഗുണനിലവാര പരിശോധന കർശനമാക്കുകയും, മാനദണ്ഡങ്ങൾ പാലിക്കാത്ത താൽക്കാലിക വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതി നിഷേധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
.

.
നിവേദന സമർപ്പണത്തിൽ സമിതി ബാലുശ്ശേരി ഏരിയ സെക്രട്ടറി പി.ആർ. രഘുത്തമൻ, പി.പി. വിജയൻ, പി.കെ. ഷാജി, അഷ്റഫ് സാഗർ, സുബൈർ (സ്റ്റാർ ഏജൻസി), മുസ്തഫ എന്നിവർ പങ്കെടുത്തു.



