കൊല്ലം കുന്യോറമലയിലെ അശാസ്ത്രീയമായ റോഡ് നിർമ്മാണം: ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു

കൊയിലാണ്ടി: കൊല്ലം കുന്യോറമലയിലെ അശാസ്ത്രീയമായ റോഡ് നിർമ്മാണത്തെതുടർന്നുണ്ടായ അപകട ഭീഷണിയെപ്പറ്റി മനസിലാക്കാൻ ഉന്നത ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ രേഖപ്പെടുത്തി. കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ്റെ ഇടപെടലിൻ്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ ദിവസം ബി.ജെ.പി മണ്ഡലം കമ്മിറ്റി കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന് ഇതുസംബന്ധിച്ച് കത്ത് നൽകിയിരുന്നു.

പ്രദേശത്തെ അപകട ഭീഷണിയിലായ വീടുകൾ എൻ.എച്ച്.എ.ഐ പ്രൊജക്റ്റ് ഡയറക്റ്റർ അശുതോഷ് സിങ്ങ്ഹയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു. ബിജെപി കൊയിലാണ്ടി മണ്ഡലം ജന. സെക്രട്ടറി അഡ്വ. എ. വി. നിധിൻ, കർഷക മോർച്ച മണ്ഡലം ജന: സെക്രട്ടറി ടി. എം, രവി എന്നിവർ കൂടെയുണ്ടായിരുന്നു.

