കോരപ്പുഴയിൽ ഡ്രഡ്ജിംഗിൻ്റെ മറവിൽ നടക്കുന്ന അനധികൃത ഖനനം നാടിന് ആപത്ത്
.
കൊയിലാണ്ടി: കണ്ണൻ കടവ് കോരപ്പുഴ അഴീക്കൽ ഭാഗത്തെ അഴിമുഖത്ത് ആഴം കൂട്ടാൻ വേണ്ടി നടത്തുന്ന ഡ്രഡ്ജിംഗിൻ്റെ മറവിൽ അനധികൃത ഖനനം നടത്തുന്നതായി ആരോപണം അപകടമായി മാറുമെന്ന് നാട്ടുകാർ. കോരപ്പുഴയിൽ ഇത്തരത്തിൽ നടക്കുന്ന അനധികൃത ഖനനം നാടിൻ്റെ സന്തുലിതാവസ്ഥയെ തന്നെ ബാധിക്കുന്ന തരത്തിലാണ്. പുഴയിൽ കൂടുതൽ ആഴം കൂട്ടുന്നത് പ്രദേശ വാസികളുടെ കുടിവെള്ളം ഇല്ലാതാവാനും കാരണമായേക്കുമെന്നും, അതോടപ്പം പ്രദേശത്ത് മഴക്കാലത്ത് വെള്ളം കയറാൻ സാധ്യതയുള്ളതായും നാട്ടുകാർ പറയുന്നു.
.

.
സംഭവ സ്ഥലം ബി ജെ പി നോർത്ത് ജില്ല ജനറൽ സിക്രട്ടറി ജയ്കിഷ് മാസ്റ്റർ സന്ദർശിച്ചു. അനധികൃതമായി നടത്തുന്ന ഡ്രഡ്ജിംഗ് നിർത്തണമെന്ന് അദ്ദേഹം ആവശ്യ പ്പെട്ടു. ഇല്ലെങ്കിൽ ആവശ്യമായ നിയമനടപടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും ജയ് കിഷ് മാസ്റ്റർ കൂട്ടിച്ചേർത്തു. ബിജെപി ഒബിസി മോർച്ച ജില്ലാ ജന. സെക്രട്ടറി അഭിൻ അശോകൻ, ഏരിയ പ്രസിഡണ്ട് എം.കെ പ്രസാദ്, വൈസ് പ്രസിഡണ്ട് പ്രജുമോൻ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.



