KOYILANDY DIARY.COM

The Perfect News Portal

അനധികൃത മീൻപിടിത്തം; ബോട്ട് പിടികൂടി

ബേപ്പൂർ: നിയമവിരുദ്ധമായി രാത്രികാല മീൻപിടിത്തത്തിലേർപ്പെട്ട ബോട്ടും മത്സ്യവും ഫിഷറീസ് വകുപ്പ്‌ അധികൃതർ പിടിച്ചെടുത്തു. പുതിയാപ്പ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള “ശിവ പാർവതി’ ബോട്ടാണ് കൊയിലാണ്ടിയിൽനിന്ന്‌ പിടികൂടിയത്. ബോട്ടിലെ മീൻ ഹാർബറിലെത്തിച്ച് ലേലംചെയ്ത് തുക സർക്കാരിലേക്ക് കണ്ടുകെട്ടി.
ഉടമക്കെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നടപടിയെടുത്തു. ഫിഷറീസ് അസി. ഡയറക്ടർ വി സുനീർ, അസി. രജിസ്ട്രാർ, മറൈൻ എൻഫോഴ്‌സ്‌മെന്റ്‌ ഫിഷറീസ്‌ ഗാർഡുമാരായ കെ കെ ഷാജി, കെ ജിതിൻദാസ്, റെസ്ക്യു ഗാർഡുമാരായ കെ നിധീഷ്, പി സുമേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

 

Share news