കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സ്കൂളിൽ ഒരുക്കിയ ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. വാർഡ് കൗൺസിലർ സി. കെ. ജയദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രദീപ് കുമാർ എൻ. വി, പിടിഎ പ്രസിഡണ്ട് എ. സജീവ് കുമാർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ,
പ്രവീൺകുമാർ, കണാരൻ നടുക്കണ്ടി, ബെൽരാജ്, എൻ.വി. വത്സൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ഷജിത ടി. സ്വാഗതവും നവീന എം നന്ദിയും പറഞ്ഞു.



