എം എം സി മെഡിക്കൽ കോളജിൽ ഇഫ്താർ വിതരണം നടത്തി

ഉള്ളിയേരി: ഉള്ളിയേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജി സി സി കെഎംസിസിയുടെ സഹകരണത്തോടെ എംഎംസി മെഡിക്കൽ കോളജിൽ രോഗികൾക്കും കൂടെ ഇരിക്കുന്നവർക്കും വേണ്ടി ഇഫ്താർ സൗകര്യം ഒരുക്കി. ദിവസവും 200 ഓളം ആളുകൾക്കാണ് നോമ്പ് തുറക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയത്. ഇഫ്താർ വിതരണ ഉദ്ഘാടനം ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. റഹീം എടത്തിൽ അധ്യക്ഷത വഹിച്ചു.

ജിസിസി കെഎംസിസി പഞ്ചായത്ത് ചെയർമാൻ പി കെ ഹാഷിദ് മുണ്ടോത്ത് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി പി കോയ നാറാത് പഞ്ചായത്ത് UDF ചെയര്മാന് അബു ഹാജി പാറക്കൽ, ജി സി സി കൺവീനർ ഒ സി റഷീദ്, യൂത്ത് ലീഗ് ജില്ല സെക്രട്ടറി സിറാജ് ചിറ്റേടത്ത്, മുസ്ലിം ലീഗ്, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ കെ കെ സാജിദ്, പി എം മുഹമ്മദലി, പി എം സുബീർ, ലബീബ് മുഹ്സിൻ, മുഹമ്മദ് പാറമ്മൽ, സിറാജ് നാറാത്ത്, സലീം നൊരവന, അബുബക്കർ പുല്ലാ കണ്ടി സലിം ആണ്ടിലെരി എൻ എം സിറാജ്, ജാഫർ അറഫ, അബിൻ മുറാദ്, മുഹമ്മദ് ഫർഹാൻ, മിഷാൽ, നാജിൽ റിഹാൻ എന്നിവർ സംബന്ധിച്ചു.
