കൊയിലാണ്ടി: ജി വി എച്ച് എസ് എസ് കൊയിലാണ്ടി വിദ്യാർത്ഥികൾക്ക് സ്കൂൾ ഐ ഡി കാർഡ് വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് സുചീന്ദ്രൻ വി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷജിത ടി അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ഹരീഷ് പി ടി എ അംഗങ്ങളായ സുധീർ, ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.