ഐ.സി.എസ്. സെക്കണ്ടറി സ്കൂൾ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി ഐ.സി.എസ് സ്കൂൾ മാനേജ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഹരിവിരുദ്ധ സന്ദേശം നൽകുന്നതിനായി ബോധവത്കരണ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി പൊലീസ് സി.ഐ. ശ്രീലാൽ ചന്ദ്രശേഖരൻ സദസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സാലിഹ് ബാത്ത അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എ. അസീസ് ആമുഖഭാഷണം നടത്തി.

പ്രധാനാധ്യാപകൻ സിദ്ദിഖ് അരിയാട്ട്, ഐ.സി.എസ്. സെക്രട്ടറി പി.പി.യൂസഫ്,
അലി കൊയിലാണ്ടി, എം അഷ്റഫ്, ബഷീർ അമേത്ത്, മുഹമ്മദ്, പിടിഎ പ്രസിഡണ്ട് അൻവർ, സദർ മുഅല്ലിം മുഹമ്മദ് ഉസ്താദ്, എഡ്യൂകെയർ പ്രതിനിധി ഹാദി റഷാദ് എന്നിവർ സംസാരിച്ചു. ഐ.സി.എസിലെ രക്ഷിതാക്കളും കുട്ടികളും ഒരുമിച്ച് പങ്കെടുത്ത പരിപാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തെക്കുറിച്ചുള്ള നിരവധി കാര്യങ്ങൾ പങ്കുവെയ്ക്കപ്പെട്ടു.
