വായനാപക്ഷാചരണത്തോടനുബന്ധിച്ച് ഐ വി ദാസ് അനുസ്മരണം നടന്നു

ചേമഞ്ചേരി: വായനാപക്ഷാചരണ സമാപനത്തോടനുബന്ധിച്ച് തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയിൽ ഐ വി ദാസ് അനുസ്മരണം നടന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു. പി. കെ പ്രസാദ് അധ്യക്ഷത വഹിച്ചു.

കെ. രഘുനാഥ് സ്വാഗതം പറഞ്ഞു. സിനിമാ നടനായ ഭാസ്ക്കരൻ വെറ്റിലപ്പാറ സൈരിയിലേക്ക് സംഭാവനയായി നൽകിയ 30 പുസ്തകങ്ങൾ ലൈബ്രേറിയൻ ജോഷ്നി പി. ഏറ്റുവാങ്ങി. ഉണ്ണി മാടഞ്ചേരി, എം ബാലകൃഷ്ണൻ, പി. കെ. പവിത്രൻ എന്നിവർ സംസാരിച്ചു.
