KOYILANDY DIARY.COM

The Perfect News Portal

എച്ച് വി എസി ആർ എംപ്ലോയീസ് അസോസിയേഷൻ സമ്മേളനം

.
കൊയിലാണ്ടി: എയർകണ്ടീഷൻ ആൻഡ് റഫ്രിജറേഷൻ മേഖലയിലെ തൊഴിലാളികളുടെ ഓൾ കേരള സംഘടനയായ എച്ച് വി എസി ആർ എംപ്ലോയീസ് അസോസിയേഷൻ കേരളയുടെ 11-ാമത് കോഴിക്കോട് ജില്ലാ സമ്മേളനം 2025 നരിപ്പറ്റ ഐടിഐ പ്രിൻസിപ്പാൾ എം. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി. പി ദീപേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എൻ. ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. 
റഫ്രിജറേഷൻ തൊഴിൽ മേഖലയെ തകർക്കുന്ന രീതിയിൽ കോർപ്പറേറ്റ് ഏജൻസികളുടെ രൂക്ഷമായ കടന്നുകയറ്റത്തിനെതിരെയും, ഓൺലൈൻ സർവീസ് മേഖലയിലെ കടന്നുകയറ്റത്തിനെതിരെയും, ഈ മേഖലയിലൂടെ ഉപഭോക്താക്കളെ പറ്റിച്ചു പണം തട്ടുന്ന രീതിക്കെതിരെയും ശക്തമായി ഉണർന്ന് പ്രവർത്തിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പ്രവർത്തന റിപ്പോർട്ട്  ജില്ലാ സെക്രട്ടറി പാർത്ഥസാരഥിയും, അനിൽ കുമാറും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. മനോജ് സംഘടനാ വിശകലനം നടത്തി. സഹായനിധി അവലോകനം എസ് റൂബിയും (സംസ്ഥാന ട്രഷറർ)
സഹായനിധി ഐഡി കാർഡ് വിതരണം സിദിഖ് അബൂബക്കറും, ഇൻഷുറൻസ് അവലോകനം സംസ്ഥാന സമിതി അംഗം കെ. എ. സുരേന്ദ്രനും നിർവഹിച്ചു. കൊയിലാണ്ടി താലൂക്ക് സെക്രട്ടറി വി. എം ഷാജി, മലപ്പുറം ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷഫീഖ്, കെ. കെ. നൗഫൽ, എം. സി നൗഷാദ്, കെ. വിനേഷ് എന്നിവർ സംസാരിച്ചു. 
പുതിയ ഭാരവാഹികളായി സംസ്ഥാന സമിതിയിലേക്ക് സിദ്ദീഖ് അബൂബക്കർ, സുരേന്ദ്രൻ, എന്നിവരെയും, വിപിൻ കെ.ടി. (പ്രസിഡണ്ട്), ധനേഷ് പി.എം. (സെക്രട്ടറി),
റഷീദ്. വി (വൈസ് പ്രസിഡണ്ട്), ലിഞ്ചുകുമാർ (ജോയിൻ സെക്രട്ടറി), അനിൽ കുമാർ എ. ട്രഷർ) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു. പ്രൈസ് കൂപ്പൺ നറുക്കെടുപ്പ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മേളാനന്തരം അമൃത, മഹറൂഫ് (കോമഡി മാസ്റ്റേഴ്സ്) എന്നിവരുടെ സംഗീത നിശയും നടന്നു.
Share news