KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ആലപ്പുഴ രാമങ്കരിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ വിദ്യ (42) ആണ് മരിച്ചത്. ഭർത്താവ് വിനോദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ.

ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന. രാമങ്കരി ജങ്ഷനിൽ ഹോട്ടൽ നടത്തുകയാണ് ഈ ദമ്പതികൾ. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

 

 

Share news