KOYILANDY DIARY.COM

The Perfect News Portal

പത്തനാപുരത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം: ഭര്‍ത്താവ് പിടിയിൽ

കൊല്ലം: പത്തനാപുരത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം. അക്രമത്തിൽ ഭര്‍ത്താവ് ഗണേശിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഒന്നര മാസം മുന്‍പ് രേവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരം പോലീസില്‍ ​ഗണേശ് പരാതി നല്‍കിയിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ രേവതിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

സ്റ്റേഷനില്‍ വച്ച് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഇരുവര്‍ക്കും ഒരുമിച്ച് ജിവിക്കാന്‍ താത്പര്യമില്ലെന്ന് പോലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും ഇവര്‍ വ്യക്തമാക്കി. ഇതിന് ശേഷമാണ് റോഡിൽ വച്ച് ഇയാൾ രേവതിയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത്. പ്രതി തന്റെ കയ്യിൽ കരുതിയ കത്തി ഉപയോ​ഗിച്ച് അക്രമിക്കുകയായിരുന്നു.

 

പ്രദേശത്തെ നാട്ടുകാരാണ് ​ബലം പ്രയോ​ഗിച്ച് ​ഗണേശിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുന്നത്. രേവതിയ്ക്ക് കഴുത്തിൽ ആഴമുള്ള മുറിവുണ്ടെന്നാണ് വിവരം. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിക്ക് ​ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Advertisements

 

 

Share news