ഫാറൂഖ് കോളേജിന് സമീപം വെട്ടുകത്തികൊണ്ട് ഭാര്യയെ ആക്രമിച്ച് ഭർത്താവ്; യുവതി വെന്‍റിലേറ്ററിൽ
.
കോഴിക്കോട്: കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപം ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. എം കെ ജബ്ബാർ ആണ് ഭാര്യ മുനീറയെ വെട്ടുകത്തികൊണ്ട് അക്രമിച്ചത്. യുവതിയുടെ തലക്കും കഴുത്തിനും കൈകൾക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ മുനീറ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. ജബ്ബാറിനെ ഫറോക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു. വധശ്രമത്തിന് കേസെടുത്താണ് അറസ്റ്റ് ചെയ്തത്.




