ഭീകരവാദത്തിനെതിരെ മാനവികത CPIM സദസ്സ് സംഘടിപ്പിച്ചു.

ഭീകരവാദത്തിനെതിരെ CPIM കൊയിലാണ്ടിയിൽ മാനവികത സദസ്സ് സംഘടിപ്പിച്ചു. സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നടന്ന സദസ്സ് സംസ്ഥാന കമ്മറ്റി അംഗം പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം അഡ്വ.എൽ ജി ലിജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.കെ.മുഹമ്മദ്, കെ. ദാസൻ ,സി. അശ്വനീദേവ് എന്നിവർ സംസാരിച്ചു. ഏരിയാ സിക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
