അരിയിലെഴുത്തിന് പിഷാരികാവിൽ വൻ തിരക്ക്

കൊയിലാണ്ടി: വിജയദശമി ദിനത്തിൽ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ 400 ഓളം കുരുന്നുകൾ ആദ്യാക്ഷരം കുറിയ്ക്കുവാൻ എത്തിച്ചേർന്നു. മേൽശാന്തി എൻ നാരായണൻ മൂസ്സതിൻ്റെ നേതൃത്വത്തിൽ നടന്ന എഴുത്തിനിരുത്തിൽ കോഴിക്കോട്
ഐ.എം.സി.എച്ച് റിട്ട. സൂപ്രണ്ട് സി. ശ്രീകുമാർ, നോവലിസ്റ്റ് വി. ആർ. സുധീഷ്, ചന്ദ്രശേഖരൻ തിക്കോടി, ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ കെ. കെ. പ്രമോദ് കുമാർ, എൻ. സന്തോഷ് മൂസ്സത് എന്നിവർ പങ്കാളികളായി.
