കൊട്ടിയൂർ ക്ഷേത്രത്തിൽ വൻ തിരക്ക്
 
        ദക്ഷിണ കാശിയായ കൊട്ടിയൂർ ക്ഷേത്രത്തിൽ വൻ തിരക്ക്. ഞായറാഴ്ച പതിനായിര കണക്കിന് ഭക്തജനങ്ങളാണ് കൊട്ടിയൂർ പെരുമാളിനെ ദർശിക്കാൻ എത്തിയത്. തിരക്ക് കാരണം ദർശനം നടത്താൻ മണിക്കുറുകളാണ് ഭക്ത ജനങ്ങൾ ക്യൂ നിൽക്കേണ്ടി വന്നത്. ഗതാഗത കുരുക്കിൽ ഭക്തജനങ്ങൾ വലഞ്ഞു. ഗതാഗത കുരുക്കിൽപ്പെട്ട് വാഹനങ്ങൾ മുന്നോട്ടു പോവാനാവാതെ മണിക്കുറുകൾ റോഡിൽ കിടക്കേണ്ടി വന്നു.

കൊട്ടിയൂരിൽ നിന്നും 6 കിലോമീറ്ററോളം ഭക്തജനങ്ങൾ കൊട്ടിയൂർ ക്ഷേത്രത്തിലെത്താൻ വാഹനങ്ങളിൽ നിന്നും ഇറങ്ങി നടക്കേണ്ടി വന്നു. ശക്തമായ മഴയും ഭക്തജനങ്ങളെ വലച്ചു. മണിക്കുറുകളോളമാണ് ഭക്തജനങ്ങളുമായെത്തിയ വാഹനങ്ങൾ റോഡിൽ കുടുങ്ങിയത്. വീതിയില്ലാത്ത റോഡുകൾ ഗതാഗത കുരുക്കിന് കാരണമായി.



 
                        


 
                 
                