KOYILANDY DIARY

The Perfect News Portal

അമേരിക്കയുടെ രണ്ട് ചരക്ക് കപ്പലുകൾക്കുനേരെ ചെങ്കടലിൽ ഹൂതി ആക്രമണം

മനാമ: അമേരിക്കയുടെ രണ്ട് ചരക്ക് കപ്പലുകൾക്കുനേരെ ചെങ്കടലിൽ വീണ്ടും ഹൂതി ആക്രമണം. അമേരിക്കൻ നാവിക സേനയുടെ അകമ്പടിയിൽ സഞ്ചരിക്കുമ്പോഴാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം. ബുധൻ പകൽ പ്രാദേശിക സമയം രണ്ടോടെയാണ് ആക്രമണമുണ്ടായതെന്ന് യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമതർ ഏറ്റെടുത്തിട്ടില്ല.

അമേരിക്കയുടെ പ്രതിരോധ ഏജൻസിയായ പെന്റഗണിന് ചരക്കുകളുമായി പോകുകയായിരുന്നു ഇരു കണ്ടയ്‌നറുകളും. ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് എൽ-മണ്ടേബ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്കിടെയാണ് ആക്രമണമെന്ന് ഷിപ്പിങ് കമ്പനിയായ മെഴ്‌സ്‌ക് പ്രസ്താവനയിൽ പറഞ്ഞു. അപകട സാധ്യത വർധിച്ചതിനെത്തുടർന്ന്, മേഖലയിലെ ഗതാഗതം താൽക്കാലികമായി നിർത്തുന്നതായും മെഴ്‌സ്‌ക് അറിയിച്ചു.