പുന്നമടയിൽ ഹൗസ്‌ബോട്ടിന് തീപിടിച്ചു; തീയണക്കാൻ ശ്രമം തുടരുന്നു
.
ആലപ്പുഴയിൽ ഹൗസ്‌ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. യാത്ര ആരംഭിക്കും മുൻപാണ് അപകടമുണ്ടായത്. രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തിറക്കി.

ബാറ്ററിയിൽ നിന്ന് ലീക്ക് ഉണ്ടായതാണ് അപകടകാരണമെന്ന് സംശയം. ഹൗസ്‌ബോട്ടിന്റെ ഉള്ളിൽ അപകടകരമായി ഗ്യാസ് സിലിണ്ടറുണ്ടെന്നാണ് വിവരം. സിലിണ്ടർ മർദ്ദം മൂലം പൊട്ടിതെറിക്കാൻ സാധ്യതയുള്ള നിലയിലാണ്.
Advertisements




