കനത്ത മഴയില്‍ വീട് തകര്‍ന്നു: വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് തോട്ടുമുക്കത്ത് വീട് തകര്‍ന്നു. എഴുപത്തിരണ്ടുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തോട്ടുമുക്കം തരിയോട് ചക്കനാനിയില്‍ മറിയാമ്മയുടെ വീടാണ് ഇന്നലെ വൈകുന്നേരത്തോടെ തകര്‍ന്നുവീണത്. പ്രാര്‍ത്ഥന സമയത്ത് ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വയോധിക ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസം. അവരെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
