KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം കുളത്തൂരിൽ നാടൻ ബോംബുകൾ കണ്ടെത്തി

തിരുവനന്തപുരം കുളത്തൂരിൽ നാടൻ ബോംബുകൾ കണ്ടെത്തി. കുളത്തൂർ മാർക്കറ്റിലാണ് നാടൻ ബോംബുകൾ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച അഞ്ച് നാടൻ ബോംബുകളാണ് കണ്ടെത്തിയത്. നിരവധി രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലമാണ് കുളത്തൂർ ജംഗ്ഷൻ. ഇന്ന് രാവിലെയാണ് മാർക്കറ്റിനുള്ളിൽ ബോംബുകൾ കണ്ടെത്തിയത്.

ഇത് കച്ചവടക്കാരാണ് കണ്ടത്. തുടർന്ന് കഴക്കൂട്ടം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. സിസിടിവി ഉൾപ്പെടയുള്ളവ പരിശോധിച്ച് തുടർ നടപടികൾ പൊലീസ് സ്വീകരിച്ചുവരികെയാണ്.

Share news