KOYILANDY DIARY.COM

The Perfect News Portal

അന്തരിച്ച നേതാക്കളെ അധിക്ഷേപിച്ച് പോസ്റ്റ്: വിനായകനെതിരെ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ നിർദേശം

സമൂഹ മാധ്യമത്തിലൂടെ വിഎസ് അടക്കം മരണമടഞ്ഞ പ്രമുഖ നേതാക്കളെ നടൻ വിനായകൻ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം. നിരവധി പരാതികളാണ് ഡിജിപിക്ക് വിനായകനെതിരെ സംസ്ഥാനത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും ലഭിച്ചിരിക്കുന്നത്. എന്നാൽ വിനായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറ്റകരമായ അധിക്ഷേപ പരാമർശങ്ങൾ ഇല്ലെന്ന അഭിപ്രായവും നിയമ വിദഗ്ധർ പറയുന്നു.

കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പുറമെ ഉമ്മന്‍ ചാണ്ടി, മഹാത്മാ ​​ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവരുടെ പേരുകൾ കുറിച്ചു കൊണ്ടായിരുന്നു മോശപ്പെട്ട ഭാഷയിൽ വിനായകൻ പോസ്റ്റ് പങ്കുവെച്ചത്.

Share news