കൊയിലാണ്ടി: നമ്പ്രത്തുകര യു.പി സ്‌കൂളിൽ ഹിരോഷിമ ദിനം സമുചിതമായി ആചരിച്ചു. പരിപാടിയുടം ഭാഗമായി കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി. സഡാക്കോ കൊക്കുകളെ നിർമ്മിക്കുകയും യുദ്ധവിരുദ്ധ സന്ദേശം നൽകുകയും ചെയ്‌തു. പരിപാടികൾക്ക് സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സൗമിനി പി എം നേതൃത്വം നൽകി.