KOYILANDY DIARY.COM

The Perfect News Portal

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി കേന്ദ്രത്തിൽ ഹിന്ദി അധ്യാപക ഒഴിവ്

കൊയിലാണ്ടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ ഹിന്ദി പഠനവകുപ്പിൽ ഒരു താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് 2022 ഡിസംബർ 12ന് രാവിലെ 11 മണിക്ക് കാമ്പസിൽ വെച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
യു.ജി.സി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്രസ്തുത വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0496-2695445 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഡയറക്ടർ അറിയിച്ചു.