നവീകരിച്ച ബലിക്കൽ പുര സമർപ്പണം
നവീകരിച്ച ബലിക്കൽപ്പുര സമർപ്പിച്ചു.. പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച ബലിക്കൽ പുര മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി അംഗം കെ. ചിന്നൻ നായരുടെ സാന്നിധ്യത്തിൽ ക്ഷേത്രം മേൽശാന്തി ശിവപ്രസാദ് നമ്പൂതിരി ഭദ്രദീപം കൊളുത്തി സമർപ്പണം നടത്തി. ചടങ്ങിൽ കെ. ചിന്നൻ നായരെ ട്രസ്റ്റി ബോർഡ് അംഗം മോഹനൻ പുതിയപുരയിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൻ സുധ കിഴക്കേപ്പാട്ട്, ക്ഷേത്ര ക്ഷേമസമിതി പ്രസിഡണ്ട്. പ്രേംകുമാർ, ചിന്നൻ നായർ സംസാരിച്ചു. സെക്രട്ടറി എ.കെ. ഗീത, ട്രസ്റ്റി ബോർഡ് അംഗം ശ്രീകുമാർ, എക്സിക്യുട്ടീവ് അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.