KOYILANDY DIARY.COM

The Perfect News Portal

പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുമോ എന്ന് ഇന്ന് അറിയാം

പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതിയുടെ അന്തിമ തീരുമാനം ഇന്ന്. ടോൾ പിരിവ് മരവിപ്പിച്ച ഉത്തരവ് ഇന്നുവരെ ഹൈക്കോടതി നീട്ടിയിരുന്നു. ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്നായിരുന്നു കോടതി ടോൾ പിരിവ് തടഞ്ഞത്. ഗതാഗത പ്രശ്‌നം ഭാഗികമായി പരിഹരിച്ചുവെന്ന് തൃശൂർ ജില്ലാ കളക്ടർ കോടതിക്ക് റിപ്പോര്‍ട്ട് നൽകി.

പ്രശ്‌നങ്ങള്‍ ഉണ്ടായ 18 ഇടങ്ങള്‍ പരിശോധിച്ചുവെന്നും 13 ഇടങ്ങളിലെ പ്രതിസന്ധി പരിഹരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാക്കി ഇടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ കോടതി തീരുമാനം എടുക്കുക.

Share news