KOYILANDY DIARY.COM

The Perfect News Portal

കേരള ബാങ്ക് ലയനത്തിനുള്ള അനുമതി ഹൈക്കോടതി ശരിവെച്ചത് സഹകരണ പ്രസ്ഥാനത്തിന് നേട്ടം; മന്ത്രി വി എൻ വാസവൻ

ഏറ്റുമാനൂർ: കേരള ബാങ്ക് ലയനത്തിനുള്ള അനുമതി ഹൈക്കോടതി ശരിവെച്ചത് സഹകരണ പ്രസ്ഥാനത്തിന് നേട്ടമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൻറെ നേതൃത്വത്തിൽ അയ്‌മനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ക്യാഷ് അവാർഡ് വിതരണത്തിൻറെയും മെമ്പർഷിപ്പ് ക്യാമ്പയിനിൻറെയും സംസ്ഥാനതല ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തിൽ ബോർഡ് വൈസ് ചെയർമാൻ അഡ്വ ആർ സനൽകുമാർ അധ്യക്ഷനായി.

കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് 13 ജില്ല ബാങ്കുകൾ കേരള ബാങ്കിൽ ലയിച്ചപ്പോൾ രാഷ്ട്രീയകാരണങ്ങൾ ഉന്നയിച്ചു മലപ്പുറം മാത്രം മാറിനിന്നിരുന്നു. സർക്കാർ പാസാക്കിയ നിയമഭേദഗതികളെ യുഡിഎഫ് ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കോടതി ഈ ഹർജി തള്ളുകയും കേരള ബാങ്കിന് ലയനം അനുമതിക്കുകയായിരുന്നു. അതോടെ സഹകരണ മേഖല ഇതുവരെസ്വീകരിച്ചിട്ടുള്ള നിയമ ഭേദഗതികളും സുതാര്യതയും ഉറപ്പാക്കുന്ന സാഹചര്യം സംജാതമായെന്ന് മന്ത്രി പറഞ്ഞു.

 

സഹകരണ മേഖലയുടെ വളർച്ചയ്ക്ക് നല്ല പങ്കു വഹിക്കുന്നവരാണ് ജീവനക്കാർ അതോടൊപ്പം നല്ല സഹകാരികൾ കൂടി ചേരുമ്പോഴാണ് വളർച്ച പൂർണ്ണമാകുന്നത്. മറ്റ് നാഷണലൈസ്‌ഡ് ബാങ്കുകളെ താരതമ്യം ചെയ്‌താൽ സഹകരണ മേഖലയിൽ മാത്രമാണ് ചികിത്സ സഹായവും മരണാനന്തര ഫണ്ടും കുട്ടികൾക്കുള്ള സ്കോളർഷിപ്പുകളുകളും ലഭ്യമാക്കുന്നതെന്നും സഹകരണ പ്രസ്ഥാനം സാധാരണ ജനങ്ങളുടെ അത്താണിയാണെന്നും മന്ത്രി പറഞ്ഞു.

Advertisements

 

യോഗത്തിൽ സഹകരണ സംഘം ജീവനക്കാരുടെയും സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബോർഡുകളിലെ ജീവനക്കാരുടെയും മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് മന്ത്രി വിതരണം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ,സഹകരണസംഘം ജോയിൻ രജിസ്ട്രാർ എൻ വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്,കേരള കോപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ആർ ബിജു,കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ കെ സന്തോഷ്, ഭരണസമിതിയംഗം കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഇ എസ് ബിജു സ്വാഗതവും അഡീഷണൽ  രജിസ്ട്രാർ എൻ പ്രീത നന്ദിയും പറഞ്ഞു.

Share news