KOYILANDY DIARY.COM

The Perfect News Portal

അമിത രക്തസമ്മർദ്ദം വൃക്കകളെയും ബാധിക്കും; ജീവിതശൈലി മാറ്റി പ്രതിരോധിക്കാം

.

അമിത രക്തസമ്മർദ്ദവും (Hypertension) വൃക്കരോഗങ്ങളും തമ്മില്‍ ബന്ധമുണ്ട്. ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെ 20 ശതമാനത്തോളം നേരിട്ട് എത്തുന്നത് വൃക്കകളിലേക്കാണ്. നിയന്ത്രണാതീതമായ രക്തസമ്മർദ്ദം കാലക്രമേണ വൃക്കകളിലെ ലോലമായ രക്തധമനികളുടെ (Capillaries) സ്വാഭാവികമായ ഇലാസ്തികത നഷ്ടപ്പെടുത്തുകയും അവ സ്റ്റിഫ് ആകാൻ കാരണമാവുകയും ചെയ്യുന്നു.

 

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് മൂന്നിലൊരാൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടെങ്കിൽ, കേരളത്തിൽ ഇത് 46 ശതമാനത്തിന് മുകളിലാണ്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ 72 ശതമാനം പേരും ഉയർന്ന രക്തസമ്മർദ്ദമുള്ളവരാണ്. ആരംഭഘട്ടത്തിൽ യാതൊരു ലക്ഷണങ്ങളും കാണിക്കാറില്ല എന്നത് രക്തസമ്മർദത്തെയും വൃക്കരോ​ഗങ്ങളെയും അപകടകാരികളാക്കുന്നു.

Advertisements

 

 

ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഒരു പരിധി വരെ ഇവയെ തടയാൻ സാധിക്കുമെന്ന് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ നെഫ്രോളജിസ്റ്റ് ഡോക്ടർ സിറിൽ ജേക്കബ് കുരിയൻ പറയുന്നു.

എങ്ങനെ പ്രതിരോധിക്കാം

  • ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക
  • വ്യായാമം: ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മോഡറേറ്റ് ഏറോബിക് വ്യായാമങ്ങൾ (നടത്തം തുടങ്ങിയവ) ചെയ്യുക.
  • ബിഎംഐ (BMI) 25-30ന് മുകളിലുള്ളവർ ശരീരഭാരത്തിൽ 5 മുതൽ 10 ശതമാനം വരെ കുറവ് വരുത്തുന്നത് ബിപി നിയന്ത്രിക്കാൻ ഏറെ സഹായിക്കു,.
  • ഉറക്കം: ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങുന്നത് ശീലമാക്കുക.
  • പുകവലിയും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കുക.
Share news