ദ കേരള സ്റ്റോറിയിലെ നായിക ആദാ ശർമ്മ ആശുപത്രിയിൽ


ശരീരത്തില്‍ സംഭവിച്ച അലര്‍ജിയുടെ ഫോട്ടോകളും ആദാ ശർമ്മ പോസ്റ്റ് ചെയ്തിട്ടുണ്ട്. “എന്നെക്കുറിച്ച് അന്വേഷിച്ചവര്‍ക്ക് നന്ദി. ഈ ചിത്രങ്ങള്‍ സ്വൈപ്പ് ചെയ്യരുത്. അവ അൽപ്പം ഭയപ്പെടുത്തുന്നതാണ്. പക്ഷേ ഇൻസ്റ്റാഗ്രാമിൽ നല്ല ഫോട്ടോകൾ മാത്രം പങ്കിടരുതെന്ന് ഞാൻ കരുതി.”- അദ ശര്‍മ്മ പോസ്റ്റില്‍ പറയുന്നു.
കുറച്ച് ദിവസങ്ങളായി എനിക്ക് അസുഖമാണ്. ആദ്യം ശരീരത്തില്‍ ചില തടിപ്പുകള്‍ ഉണ്ടായിരുന്നു. ഫുൾസ്ലീവ് ഇട്ട് ഞാൻ അത് മറച്ചു വെച്ചിരുന്നു. അധികം വൈകാതെ അത് മുഖത്ത് തെളിഞ്ഞു തുടങ്ങി. അപ്പോൾ ഞാൻ മരുന്ന് കഴിച്ചു. എന്നാല്‍ എനിക്ക് മരുന്നിനോട് അലർജിയുണ്ടെന്ന് മനസ്സിലായി. എനിക്ക് ഓക്കാനം ഉണ്ടാക്കി. ഇതിന് ആയുർവേദ ചികിത്സയാണ് തിരഞ്ഞെടുക്കുന്നത്. അതിനായി കുറച്ചുകാലത്തേക്ക് ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സോഷ്യല്‍ മീഡിയയില്‍ നിന്നും അടക്കം വിട്ടു നില്‍ക്കുകയാണ്.

അദ ശര്‍മ്മ പോസ്റ്റില്‍ പറയുന്നു. അമ്മയോട് ആരോഗ്യം ശ്രദ്ധിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. നാളെ മുതല്‍ ഞാൻ കുറച്ച് ദിവസത്തേക്ക് ചികില്‍സയ്ക്ക് പോകുകയാണ്. റേഡിയോ ട്രെയിലുകൾ, സൂം അഭിമുഖങ്ങൾ, പ്രൊമോ ഷൂട്ടുകൾ എന്നിവയ്ക്ക് പകരം ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്റെ അമ്മ എന്നോട് പറഞ്ഞു. ഞാന് ഉടനെ തിരിച്ചുവരും. അതുവരെ പുതിയ സീരിസ് കമാൻഡോയുടെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കും എന്നും ആദ ശര്‍മ്മ പറയുന്നു..

