മുഖത്തെ അമിത രോമവളര്‍ച്ച തടയാൻ ഇതാ നുറുങ്ങു വിദ്യകൾ

ഭൂരിഭാഗം പെണ്‍കുട്ടികളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുഖത്തെ രോമവളര്‍ച്ച. ആണ്‍കുട്ടികള്‍ക്ക് ഇത് സന്തോഷം നല്‍കുന്ന കാര്യമാണെങ്കിലും പെണ്‍കുട്ടികളില്‍ ഇത് പലപ്പോഴും വല്ലാത്ത ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. പാര്‍ലറുകളിലും മറ്റും പോയി വലിയ പണം നല്‍കി മുഖത്തെ രോമവളര്‍ച്ച കുറക്കാനായി പലതും ചെയ്യുന്നവരാണ് നമ്മള്‍. ഹോര്‍മോണ്‍ വ്യതിയാനം, പാരമ്പര്യം, ജീവിതശൈലി എന്നിങ്ങനെ പലകാരണങ്ങള്‍ കൊണ്ടാവാം ഈ അമിതരോമ വളര്‍ച്ച സംഭവിക്കുന്നത്.

എന്നാല്‍ ഇതിനുള്ള പരിഹാരം വീട്ടില്‍ തന്നെയുണ്ടെന്ന കാര്യം അറിയാമോ? സുരക്ഷിതമായി വീട്ടില്‍ തന്നെയുള്ള സാധാരണ ചേരുവുകള്‍ ഉപയോഗിച്ച് മുഖത്തെ രോമങ്ങള്‍ എങ്ങനെ കളയാമെന്ന് നോക്കാം. പഞ്ചസാര നാരാങ്ങാ സ്‌ക്രബ് ഉപയോഗിക്കുന്നത് മുഖത്തെ അമിത രോമവളര്‍ച്ചയെ തടയാന്‍ നിങ്ങളെ സഹായിക്കും. പെട്ടെന്ന് തന്നെ മാറ്റം സംഭവിക്കില്ലെങ്കിലും കാലക്രമേണയാണ് മാറ്റം ഉണ്ടാകുക. ഒരു പ്രകൃതിദത്ത എക്‌സ്‌ഫോളിയന്റ് ആണ് ഇത്.

പപ്പായയില്‍ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോമത്തിന്റെ വേരുകളെ ദുര്‍ബലപ്പെടുത്താന്‍ സഹായിക്കുന്നു.അതിനാല്‍ പപ്പായ മുഖത്ത് പുരട്ടാവുന്നതാണ്. ആന്റി ബാക്ടീരിയ ഗുണങ്ങള്‍ നല്‍കുന്നതിനാല്‍ മഞ്ഞള്‍ മുഖത്ത് പുരട്ടുന്നതും നല്ലതാണ്. മറ്റൊരു മാര്‍ഗം കടലമാവ് ഉപയോഗിക്കുന്നതാണ്. പതിവായി കടലമാവ് ഉപയോഗിക്കുന്നത് നേര്‍ത്ത രോമം നീക്കം ചെയ്യാന്‍ സഹായിക്കും.

മൃതചര്‍മ്മം പുറന്തള്ളാനും ചെറിയ രോമങ്ങളെ മുഖത്തു നിന്നും നീക്കം ചെയ്യാനും ഓട്‌സും വാഴപ്പഴവും ചേര്‍ത്ത് സ്‌ക്രബ്ബ് ചെയ്യുന്നത് നല്ലതാണ്. മുഖത്തെ രോമവളര്‍ച്ച തടയാന്‍ ഇന്ന് ഭൂരിഭാഗം പേരും ചെയ്യുന്ന രീതിയാണ് ഷേവിംഗ്. കൂടുതല്‍ രോമ വളര്‍ച്ചയെ ഇല്ലാതാക്കാന്‍ ഫേഷ്യല്‍ റെയ്‌സര്‍ ഉപയോഗിക്കാം.എന്നാല്‍ റെയ്‌സര്‍ ഉപയോഗിച്ചതിന് ശേഷം മുഖത്ത് മോയ്‌സ്ചറൈസര്‍ പുരട്ടേണ്ടതാണ്.

