ഹേമ കമ്മിറ്റി റിപ്പോർട്ട്; നിർമ്മാതാകളുടെ അസോസിയേഷനിൽ തർക്കം
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി നിർമ്മാതാകളുടെ അസോസിയേഷനിൽ തർക്കം.
നിർമ്മാതാക്കളായ സാന്ദ്ര തോമസും ഷീലാ കുര്യനും അസോസിയേഷൻ സെക്രട്ടറിയ്ക്ക് കത്ത് അയച്ചു. വനിതാ നിർമ്മാതാകളുടെ യോഗം വിളിച്ച് ചേർത്തത് പ്രഹസനമാണെന്നും ഹേമകമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അയച്ച കത്ത് ചർച്ചകൾ ഇല്ലാതെയാണെന്നും ഇവർ ആരോപിച്ചു.

എക്സീക്യൂട്ടീവ് വിളിക്കാതെ ഏകപക്ഷീയമായാണ് ഈ കത്ത് തയ്യാറാക്കിയത്. അസോസിയേഷൻ പ്രവർത്തിക്കുന്നത് ചിലരുടെ താൽപര്യങ്ങൾക്ക് വേണ്ടി മാത്രമാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കണമെന്നും മുഖ്യമന്ത്രിക്ക് കൈമാറിയ കത്തിൽ പരാമർശിച്ചിട്ടുണ്ട്.

