സ്നേഹ വീടിനായി 21 ബ്രദേഴ്‌സ് നവ മാധ്യമ കൂട്ടായ്മയുടെ സഹായഹസ്തം

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ PTA ജനകീയ പങ്കാളിത്തതോടെ സഹപാഠിക്കായി നിർമ്മിക്കുന്ന സ്നേഹ വീടിനായി മുചുകുന്ന് 21 ബ്രദേഴ്‌സ് നവ മാധ്യമ കൂട്ടായ്മയുടെ സഹായഹസ്തം. 21000 രൂപ കൗൺസിലർ രമേശൻ മാസ്റ്ററിൽ പിടിഎ ഭാരവാഹികൾ സ്വീകരിച്ചു.

പ്രതിമാസം 10000 രൂപ പ്രാദേശികമായി സഹായങ്ങൾ നൽകുന്ന ഈ നന്മയുടെ കൂട്ടായ്മ സ്നേഹ വീടിനെ സഹായിക്കാനായി പ്രത്യേകം ഫണ്ട് സ്വരൂപിച്ച് നൽകുകയായിരുന്നു. പ്രസിഡണ്ട് പി.എം. ബിജു, വൈസ് പ്രസിഡണ്ട് പ്രമോദ് രാരോത്ത് എന്നിവർ ഫണ്ട് ഏറ്റുവാങ്ങി.
