KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

.

സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്ത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്.

മലയോര മേഖലകളിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. ഇന്നലെ രാത്രിയിൽ നേരിയ മഴ മാത്രമാണ് പെയ്തത്.

Advertisements

 

കഴിഞ്ഞ ദിവസങ്ങളിലേതുപോലെ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. ഡാമിലേക്കുള്ള നീരൊഴുക്കിന്റെ അളവ് കുറഞ്ഞതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. നിലവിൽ 13 ഷട്ടറുകൾ ഒന്നര മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പും കുറഞ്ഞു. ഇന്നലെ വീടുകളിൽ കയറിയ വെള്ളവും ഇറങ്ങിയിട്ടുണ്ട്.

Share news