KOYILANDY DIARY

The Perfect News Portal

അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ

അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ മഴമുന്നറിയിപ്പ് ഉണ്ടായിരുന്നു. കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം മുന്നൊരുക്കത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആവശ്യപ്രകാരം ഒന്‍പത് എന്‍ഡിആര്‍എഫ് സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

കര്‍ണാടക തീരം മുതല്‍ കേരള തീരം വരെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. നാളെ മുതല്‍ കേരളാ തീരത്തു പടിഞ്ഞാറന്‍/തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം നാളെ മുതല്‍ 27 വരെ നീളുന്ന ആദ്യ ആഴ്ചയില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാധാരണയേക്കാള്‍ അധികം മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.