KOYILANDY DIARY

The Perfect News Portal

മുണ്ടോത്ത് കനത്ത മഴയിൽ കല്ലും മണ്ണും ഒലിച്ചു വന്നത് റോഡിൽ അപകട ഭീഷണിയായി

ഉള്ള്യേരി: കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാനപാതിയിൽ മുണ്ടോത്ത് കനത്ത മഴയിൽ കല്ലും മണ്ണും ഒലിച്ചു വന്നത് റോഡിൽ അപകട ഭീഷണിയായി. സംഭവം യാത്രക്കാർക്ക് ഭീഷണിയും അപകട സാധ്യതയും ഏറിയതോടെ പൊതു പ്രവർത്തകനും യുവജനതാദൾ എസ് നേതാവുമായ അരുൺ നമ്പ്യാട്ടിലിൻ്റെ ഇടപെടലും ശ്രദ്ധേയമായി.

മുണ്ടോത്ത്, മൃഗാശുപത്രിക്ക് സമീപമാണ് കനത്ത മഴയിൽ മണ്ണും കല്ലും ഒലിച്ചുവന്ന് ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും യാത്ര ദുഷ്ക്കരമായത്. തുടർന്നാണ് നാട്ടുകരനായ അരുൺ നമ്പ്യാട്ടിൽ പടന്നയുമായി റോഡിലേക്കിറങ്ങി അടിഞ്ഞുകൂടിയ മണലും കല്ലും റോഡരികിലേക്ക് മാറ്റി മാതൃകയായത്. അരുൺനമ്പ്യാട്ടിലിൻ്റെ സമയോചിത ഇടപെടൽ നാട്ടുകാരുടെ പ്രശംസപിടിച്ചുപറ്റി.