KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് റെഡ് അലർട്ട്. കണ്ണൂർ, കാസർഗോഡ്, വയനാട് ഒഴികെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.

Advertisements

റെഡ് അലർട്ട് 
ഇന്ന് – പത്തനംതിട്ട, കോട്ടയം, ഇടുക്കി
നാളെ – പത്തനംതിട്ട, കോട്ടയം, ഇടുക്കി

 

ഓറഞ്ച് അലർട്ട്
ഇന്ന് – തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്

Advertisements

യെല്ലോ അലർട്ട്
ഇന്ന് – കാസർഗോഡ്, കണ്ണൂർ, വയനാട്