KOYILANDY DIARY.COM

The Perfect News Portal

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

 ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലനില്‍ക്കുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ ഇന്ന് മുതല്‍ ഡിസംബര്‍ 18 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത. ഡിസംബര്‍ 17 കേരളത്തില്‍ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദ്ദേശം: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (ഡിസംബര്‍ 16) മുതല്‍ ഡിസംബര്‍ 19 വരെ തെക്കന്‍ കേരള തീരത്തും നാളെ മുതല്‍ ഡിസംബര്‍ 19 വരെ ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

 

പ്രത്യേക ജാഗ്രത നിര്‍ദ്ദേശം: ഇന്ന് മുതല്‍ ഡിസംബര്‍ 19 വരെ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരം അതിനോട് ചേര്‍ന്നുള്ള തെക്കന്‍ കേരള തീരം എന്നിവിടങ്ങളിലും ഡിസംബര്‍ 18,19 തീയതികളില്‍ ലക്ഷദ്വീപ് തീരം അതിനോട് ചേര്‍ന്നുള്ള മാലിദ്വീപ് പ്രദേശം, തെക്കു കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അറിയിപ്പില്‍ പറയുന്നു.

Advertisements
Share news