ദുബായില്‍ വീണ്ടും ശക്തമായ മഴ; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

ദുബായില്‍ വീണ്ടും ശക്തമായ മഴ. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ചു നഗരത്തില്‍ മിതമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. അതേസമയം വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ ശനിയാഴ്ച മുതല്‍ താപനില ഉയരുമെന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരോളജി അറിയിച്ചിട്ടുണ്ട്.

മഴ ഇടവിടാതെ തുടരുന്നതിനാല്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് എന്നിവ വിമാനങ്ങള്‍ വൈകി സര്‍വീസ് നടത്തുന്ന കാര്യം അറിയിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രശ്‌നങ്ങള്‍ മൂലം അബുദാബി, ഷാര്‍ജ, റാസ അല്‍ ഖൈമ എന്നിവിടങ്ങളില്‍ നിന്നും യാത്ര ചെയ്യുന്ന യാത്രക്കാരോട് യാത്രവൈകുമെന്ന് എയര്‍ അറേബ്യയും അറിയിട്ടുണ്ട്. അതേസമയം ഇന്റിഗോ, വിസ്താര, സ്‌പൈസ്ജറ്റ് എന്നിവ യാത്ര വൈകുമെന്ന് അറിയിച്ചിട്ടുണ്ട്.

