ആദ്യ ബലാത്സംഗ കേസിൽ രാഹുൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജനുവരി 7ലേക്ക് മാറ്റി
.
ബലാത്സംഗ കേസിൽ ജാമ്യം നിഷേധിച്ച തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി ജനുവരി 7 ന് പരിഗണിക്കുന്നതിനായി മാറ്റി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി അതുവരെ നീട്ടി. എസ്ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ ബലാത്സംഗ കേസിലായിരുന്നു രാഹുലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ. ജാമ്യം നിഷേധിച്ച വിചാരണക്കോടതി നടപടി വസ്തുതകൾ പരിശോധിക്കാതെയാണ് എന്നാണ് രാഹുൽ മാങ്കുട്ടത്തിലിൻ്റെ വാദം.

രാഹുൽ ബലാത്സംഗം ചെയ്തുവെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നുമടക്കമുള്ള യുവതിയുടെ പരാതിയിലാണ് ആദ്യ കേസ്. തിരുവനന്തപുരം സിറ്റി പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. അതേസമയം രണ്ടാം ബലാത്സംഗക്കേസിൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരായ സർക്കാർ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും.




