നിപ ബാധ: 168 പേർ സമ്പർക്കപട്ടികയിലെന്ന് ആരോഗ്യ മന്ത്രി: 127 ആരോഗ്യ പ്രവർത്തകർ

കോഴിക്കോട്: നിപ ബാധ 168 പേർ സമ്പർക്ക പട്ടികയിലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. അതിൽ 127 ആരോഗ്യ പ്രവർത്തകരാണെന്നും മന്ത്രി വ്യക്തമാക്കി. സമ്പർക്കപ്പട്ടികയിലെ 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉന്നത ഡോക്ടർമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ അവലോകന യോഗത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസും, വീണ ജോർജും മാധ്യമ പ്രവർത്തരോട് ഇക്കാര്യ വ്യക്തമാക്കി.

ആദ്യം മരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 158 പേരും, രണ്ടാമത് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ 10 പേരും മാണുള്ളത്. പൂനെ വൈറോളി അൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രാത്രി 8.30 മണിയോടുകൂടി മാത്രമേ പരിശോധന റിപ്പോർട്ട് ഔദ്യോഗികമായി ലഭിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. തിരിച്ചറിഞ്ഞ 10 പേരെ അടിയന്തരമായി ഐസൊലേറ്റ് ചെയ്യും. അതിനായി പോലീസിൻ്റെ സഹായവും തേടുമെന്ന് മന്ത്രിമാർ വ്യക്തമാക്കി.

നാളെയോടെ ICMR ടീം, ചെന്നൈയിൽ നിന്നുള്ള എപ്പിഡമോളജി സംഘവും ഉൾപ്പെടെ 3 ടീമുകളായി കേന്ദ്ര സംഘം എത്തുന്നുണ്ട്. ഇനിയുള്ള ശ്രവ പരിശോധന കോഴിക്കോട് നിന്ന് തന്നെ നടത്തുമെന്നും. പരിശോധനാ ഫലം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രമേ പ്രഖ്യാപിക്കുകയുള്ളുവെന്നും വീണ ജോർജ് പറഞ്ഞു.

