KOYILANDY DIARY

The Perfect News Portal

ഉണക്കമുന്തിരി കഴിച്ചാലുളള ആരോഗ്യ ഗുണങ്ങൾ

ഉണക്കമുന്തിരി കഴിച്ചാലുളള ആരോഗ്യ ഗുണങ്ങൾ. വിവിധ പോഷകങ്ങളുടെ കലവറയാണ് ഉണക്കമുന്തിരി. കുതിര്‍ക്കുമ്പോള്‍, വിറ്റാമിനുകളും ധാതുക്കളും പോലുള്ള ഈ പോഷകങ്ങളില്‍ ചിലത് വെള്ളത്തിലേക്ക് ലയിക്കുന്നു. ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളത്തിന്റെ  ആരോഗ്യപരമായ എന്തൊക്കെ ഗുണങ്ങളാണ് വിദഗ്ദര്‍ പറയുന്നതെന്ന് നോക്കാം.

ഉണക്കമുന്തിരിയില്‍ ഡയറ്ററി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് പതിവായുള്ള മലവിസര്‍ജനത്തിന് സഹായിച്ച് മലബന്ധം ലഘൂകരിക്കാന്‍ സഹായിക്കുന്നു. ഉണക്കമുന്തിരി വെള്ളം ഇരുമ്പിന്റെ നല്ല സ്രോതസാണ് ശരീരത്തിലുടനീളം ഓക്‌സിജന്‍ എത്തിക്കുന്നതിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്. ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്.

 

രാത്രിയില്‍ ഒരു പിടി ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ക്കാനായി മാറ്റിവയ്ക്കുക. രാത്രി മുഴുവനോ അല്ലെങ്കില്‍ 8-12 മണിക്കൂറോ കുതിര്‍ക്കുക. രാവിലെ വെള്ളം അരിച്ചെടുത്ത് വെറും വയറ്റിലോ അല്ലെങ്കില്‍ ദിവസത്തിലെ ഇടവിട്ടുള്ള സമയങ്ങളിലോ കുടിക്കുക. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ നിര്‍ദേശം തേടിയതിനുശേഷം മാത്രം കുടിക്കുക.

Advertisements